കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ (ഓട്ടോണമസ്) ഇന്ത്യന്‍ നോളജ് സിസ്റ്റം (ഐകെഎസ്) സെല്ലിന്റെ ഉദ്ഘാടനം ആയുര്‍വേദ സംരഭക ഷോളി വര്‍ഗീസ് നിര്‍വഹിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ജോജി കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി, സെല്‍ കണ്‍വീനര്‍ ഡോ. സ്വപ്ന സി. കോമ്പാത്ത്, ജോയിന്റ് കണ്‍വീനര്‍ മിന്ന ഫ്രാന്‍സിസ്, സ്റ്റുഡന്റ് കോ-ഒാര്‍ഡിനേറ്റര്‍ ഹണി ജയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.